തിരുവനന്തപുരം പാറശാല കള്ളിക്കാട്ട് കേന്ദ്ര ഗവണ്മെന്റിന്റെ മിസൈൽ നിർമാണ സ്ഥാപനമായ ബ്രഹ്മോസ് യൂണിറ്റ്: 180 ഏക്കർ സ്ഥലം കൈമാറി തിരുവനന്തപുരം:കേന്ദ്ര ഗവണ്മെന്റിന്റെ മിസൈൽ നിർമാണ സ്ഥാപനമായ ബ്രഹ്മോസ് യൂണിറ്റ് സ്ഥാപിക്കുന്നതിനു പാറശ്ശാല മണ്ഡലത്തിലെ കള്ളിക്കാട് പഞ്ചായത്തിൽ പെട്ട നെട്ടുകാൽതേരി തുറന്ന ജയിലിനു സമീപം 180 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ജില്ലാ ഭരണാധികാരിക്ക് കൈമാറി. റവന്യൂ വകുപ്പു മറ്റൊരു വകുപ്പിന് കൈ മാറിയ സ്ഥലം വീണ്ടും മറ്റൊരു വകുപ്പിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന നിലവിലെ വ്യവസ്ഥക്കെതിരെ സർക്കാർ സുപ്രീം കോടതിയുടെ അനുമതി തേടിയ ശേഷമാണ് ജയിൽ വകുപ്പിന്റെ സ്ഥലം ബ്രമോസിനു കൈമാറിയത്.ആയിരം കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ നടപ്പാക്കുന്നത്.ആയിരക്കണക്കിന് തൊഴിൽ അവസരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.ജലത്തിനടിയിലൂടെ യുള്ള മിസൈൽ പരീക്ഷണങ്ങളാണ് ബ്രഹ്മോസിൽ നടക്കുക. സി. കെ. ഹരീന്ദ്രൻ എം.എൽ.എ ജില്ലാ കളക്ടർ അനു കുമാരിക്ക് സ്ഥലത്തിൻ്റെ രേഖ കൈമാറി. ബ്രഹ്മോസ് എം.ഡി. ജോസഫ് ശ്യാം, ഡോ. അനിയൻ, പഞ്ചായത്ത് പ്രസിഡണ്ട്, ജന പ്രതിനിധികൾ പങ്കെടുത്തു .






