കാസര്‍കോട്: പത്രപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ സൂക്ഷ്മത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ പ്രസ്താവിച്ചു.
ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ, സ്ഥാനാര്‍ത്ഥികള്‍ക്കോ വാര്‍ത്തകളില്‍ പ്രത്യേക പരിഗണന റിപ്പോര്‍ട്ടുകളില്‍ നല്‍കുന്നുവെന്ന സംശയം വായനക്കാരില്‍ ഉണ്ടാകാതെ സൂക്ഷിക്കണം. വാഗ്ദാനങ്ങളും പ്രലോഭനങ്ങളും വാര്‍ത്തകളില്‍ ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കണം. പണം വാങ്ങി വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രവണതകള്‍ ഉണ്ടാകാറുണ്ടെന്ന ആശങ്ക ഒഴിവാക്കാന്‍ വാര്‍ത്താ ലേഖകര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ ആധ്യക്ഷം വഹിച്ചു.






