ഡോക്ടർമാർക്ക് അധിക ചുമതല : ഉത്തരവ് കത്തിച്ച് ജില്ലാ വ്യാപക പ്രതിഷേധം

കാസർകോട്:കേരള സർക്കാർ പുറത്തിറക്കിയ ഗവൺമെന്റ് ഡോക്ടർമാരുടെ ചുമതലയുംഉത്തരവാദിത്വവുംസംബന്ധിച്ച പുതിയ ഉത്തരവിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിൽ കെജിഎംഒഎയുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച ഗവ. ഉത്തരവ് കത്തിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ യൂണിറ്റ് കൺവീനർ ഡോ. ആശ നേതൃത്വം നൽകി. . കാസർകോട് ജനറൽ ആശുപത്രിയിൽ യൂണിറ്റ് കൺവീനർ ഡോ. അഭിജിത്ത് ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഡോ. അരുൺറാം ഉത്തരവ് കത്തിച്ച് പ്രതിഷേധo ഉദ്ഘാടനം ചെയ്തു. പനത്തടി താലൂക്ക് ആശുപത്രിയിൽ ജില്ലാ പ്രസിഡന്റ് ഡോ. ഷിൻസി, സെക്രട്ടറി ഡോ. ശ്രുതി പ്രതിഷേധത്തിൽ പങ്കെടുത്തു. നീലേശ്വരം ബ്ലോക്ക്, മംഗൽപാടി ബ്ലോക്ക് ആശുപത്രികളിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.പുതിയ ഉത്തരവ് സർക്കാർ ഡോക്ടർമാരുടെ ജോലി ഭാരം അന്യായമായി വർധിപ്പിക്കുന്നതും നിലവിലുള്ള സേവന സാഹചര്യങ്ങൾ പരിഗണിക്കാത്തതുമാണെന്ന് സംഘടന ആരോപിച്ചു. ഡോക്ടർമാരുടെ അഭിപ്രായം തേടാതെയാണ് ഉത്തരവ് പുറത്തിറക്കിയതെന്നും കെജിഎംഒഎ ആരോപിച്ചു.രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ മാനവവിഭവശേഷിയും ഉറപ്പാക്കാതെ സോകൂർ മാർക്ക് അധികഡ്യൂട്ടി അടിച്ചേൽപ്പിക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കെജിഎംഒഎ ജില്ലാ ഘടകം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സംസ്ഥാന വ്യാപകമായി ശക്തമായ സമര പരിപാടികൾക്ക് സംഘടന നിർബന്ധിതരാകുമെന്നുജില്ലാഭാരവാഹികളായ ഡോ. ഷിൻസി വി.കെ,ഡോ. ശ്രുതി വി മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page