കാസര്‍കോട്: പുത്തിഗെ, മുഗു ചേവ തറവാടിന്റെ മുന്‍വശത്ത് പൊതു സ്ഥലത്ത് കോഴി അങ്കം നടത്തിയ അഞ്ചുപേര്‍ അറസ്റ്റില്‍. ഏഴ് അങ്കക്കോഴികളെയും പിടികൂടി. കടമ്പാര്‍, മഞ്ചേശ്വരം ഹൗസിലെ ബി യതീഷ് (36), മുഗുവിലെ ബാബു റൈ (70), സുധാകര റൈ(48), കെ നാരായണ (42), ഗിരീഷ് റൈ(40) എന്നിവരെയാണ് ബദിയഡുക്ക എസ് ഐ ഇ സുകുമാരനും സംഘവും അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. പൊലീസിനെ കണ്ടതോടെ സ്ഥലത്ത് കൂടി നിന്നിരുന്നവര്‍ ചിതറിയോടി. ഇതിനിടയില്‍ കാല്‍ തെറ്റി വീണ് പലര്‍ക്കും നിസാര പരിക്കേറ്റുവെങ്കിലും ആരും ആശുപത്രിയില്‍ ചികിത്സ തേടിയില്ല. സമീപകാലത്തായി മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ സ്ഥലങ്ങളിലായി വിവിധ കോഴിക്കെട്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി നിരവധി പേരെ പിടികൂടിയിരുന്നു.






