കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബളാലില്‍ വീട്ടിനകത്തു മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ചെമ്പന്‍കുന്നിലെ സുകുമാര (54)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിനു അകത്ത് കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ബധിരനും മൂകനും ആയിരുന്ന സുകുമാരന്‍ നേരത്തെ ടാറിംഗ് ജോലിക്കാനായിരുന്നു. രണ്ടു വര്‍ഷം മുമ്പ് പ്രസ്തുത ജോലി ഉപേക്ഷിക്കുകയും മറ്റു ജോലികള്‍ ചെയ്തുവരികയായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ ഭാര്യയും മക്കളും ഒഴിവാക്കിപ്പോയതിനെ തുടര്‍ന്ന് സുകുമാരന്‍ തനിച്ചായിരുന്നു താമസം. പതിവായി വീടിനു സമീപത്തെ കടയില്‍ നിന്നു വെള്ളം വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ദിവസമായി കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






