കാസർകോട്: തിരഞ്ഞെടുപ്പു മുന്നൊരുക്കത്തിന്റെ ഭാഗമായിബിജെപി കാസർകോട് മണ്ഡലം കമ്മിറ്റി ശിൽപ്പശാല സംഘടിപ്പിച്ചു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ച ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ഗുരുപ്രസാദ് പ്രഭു അദ്ധ്യക്ഷത വഹിച്ചു.
മേഖല ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി, ജയപ്രകാശ്, സുകുമാരൻ കുദ്രേപ്പാടി, ചന്ദ്രശേഖര, ശ്രീധര കൂട്ലൂ പ്രസംഗിച്ചു.






