കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിക്കോല്‍, പള്ളത്തുങ്കാലില്‍ യുവാവിനെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍, പയ്യങ്ങാനം ഹൗസിലെ കാര്യന്റെ മകന്‍ ശ്രീരാജ് (25) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. ഞായറാഴ്ച വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. ഇതിനിടയിലാണ് തിങ്കളാഴ്ച രാവിലെ പള്ളത്തുങ്കാല്‍ ഭജനമന്ദിരത്തിനു സമീപത്തെ ദാമോദരന്‍ എന്നയാളുടെ പറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൊബൈല്‍ ഫോണ്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കണ്ടെത്തി. രാത്രി വൈകും വരെ ശ്രീ രാജ് പലരെയും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായി പറയുന്നു. കൂലിപ്പണിക്കാരനാണ്. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: ഓമന. സഹോദരങ്ങള്‍: അനില്‍, അരുണ്‍.






