ബോവിക്കാനം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭക പേരടുക്കയിലെ കെ രത്നാവതിയെ ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം ആദരിച്ചു . അച്ചാർ, ബേക്കറി സാധനങ്ങൾ വീട്ടിലുണ്ടാക്കി വിതരണം ചെയ്യുന്നഅവർ വ്യവസായ സംരംഭകർക്കു മാതൃകയാണ്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ സുഗന്ധിനി പൊന്നാടയണിച്ചു. മധുര പലഹാരങ്ങൾ സമ്മാനിച്ചു. കെ ശ്രീനിവാസൻ ,കെ ബാലചന്ദ്രൻ, ജയശ്രീ, ചന്ദ്രാവതി, സുനിൽകുമാർ വി, ശോഭ, മാധവി, കമലാക്ഷി, സി കെ പ്രീത, പി കാർത്യായനി, കെ ആർ അംബിക, രാഘവൻ ബെള്ളിപ്പാടി അഭിനവ് ഇ പി പ്രസംഗിച്ചു.





