കുടുംബ വഴക്കിനിടെ അമ്മായിയമ്മയുടെ മൂക്ക് മരുമകന്‍ കത്രിക കൊണ്ട് മുറിച്ചുമാറ്റി

ജെയ്പൂര്‍: കുടുംബ വഴക്കിനിടെ അമ്മായിയമ്മയുടെ മൂക്ക് മരുമകന്‍ കത്രിക കൊണ്ട് മുറിച്ചുമാറ്റി. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ ദുങ്കാരി കെ ബാന്ധ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. കെലി ദേവി എന്ന സ്ത്രീയുടെ മൂക്കാണ് മകളുടെ ഭര്‍ത്താവായ സോഹന്‍ലാല്‍ കുടുംബ വഴക്കിനിടെ കത്രിക കൊണ്ട് മുറിച്ചുമാറ്റിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം മൂക്കിന്റെ ഭാഗവുമായി ഇയാള്‍ കടന്നുകളഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു.

ആറ് വര്‍ഷം മുന്‍പായിരുന്നു സോഹന്‍ലാലിന്റെ വിവാഹം. എന്നാല്‍ ഭാര്യയുടെ കുടുംബവുമായി ഇയാള്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ദാമ്പത്യ കലഹത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി സോഹന്‍ലാലും ഭാര്യയും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. തര്‍ക്കം പരിഹരിക്കാന്‍ സമുദായ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരു കുടുംബങ്ങളും തമ്മില്‍ കടുത്ത ഭിന്നതയിലായിരുന്നു. വെള്ളിയാഴ്ച വീട്ടില്‍ നടന്ന തര്‍ക്കത്തിന് പിന്നാലെ, മരുമകനെതിരെ പരാതി നല്‍കാനായി കെലി ദേവി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. എന്നാല്‍ സോഹന്‍ലാല്‍ ഇവരെ തടഞ്ഞുനിര്‍ത്തി കത്രിക കൊണ്ട് ആക്രമിക്കുകയും മൂക്ക് മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പരിക്കേറ്റ കെലി ദേവിയെ കൂടുതല്‍ ചികിത്സയ്ക്കായി ഗുജറാത്തിലെ മെഹ്‌സാനയിലേക്ക് കൊണ്ടുപോയി. നിലവില്‍ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് സര്‍വണ എസ്.എച്ച്.ഒ മോഹന്‍ ലാല്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page