കാസര്‍കോട്: ലോക വനിതാ ദിനത്തില്‍, കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍മൈത്രി പൊലീസും പാസഞ്ചേഴ്‌സ് അസോസിയേഷനും ചേര്‍ന്നു സ്റ്റേഷനിലെ ശുചിത്വ തൊഴിലാളികളെ ആദരിച്ചു. വനിത പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത കെ ഉദ്ഘാടനം ചെയ്തു. ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ആയിഷ ചെര്‍ക്കളം, റെയില്‍വേ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സനില്‍ കുമാര്‍ സി.എസ്, പാസഞ്ചര്‍ അസോ. ജനറല്‍ സെക്രട്ടറി നാസര്‍, ഫസല്‍, മുഹമ്മദ് ഫസല്‍, ചെര്‍ക്കളം, ആഫില ബഷീര്‍, അന്‍വര്‍ ടി എ, ജാസിര്‍, ഷഫീഖ്, സത്താര്‍, മൊയിനുദ്ദീന്‍, ദാമോദരന്‍, മഞ്ജു എം അബ്ദുല്ല, മഹേഷ് കുമാര്‍, ചിത്ര സുനില്‍ കുമാര്‍, പ്രസംഗിച്ചു.






