റമളാൻ നിലാവ് : കാസർകോട് ചാലയിൽ 100 കുടുംബങ്ങൾക്ക് റിലീഫ് വിതരണം ചെയ്തു

കാസർകോട് :മുൻസിപ്പൽ മുസ്ലിം ലീഗ് ചാലയിൽ റമളാൻ ആത്മാർത്ഥത പങ്കുവെച്ച് 100 കുടുംബങ്ങൾക്ക്‌ റിലീഫ് വിതരണം ചെയ്തു.
സി എ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.ലീഗ് ജില്ലാ സെക്രട്ടറി
എ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡിന്റെ
ജീവകാരുണ്യ പ്രവർത്തനം സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഉദാത്ത മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി എസ് അബ്ദുല്ല, കൗൺസിലർ മുനീസ റാസിഖ് ,അബൂബക്കർ ബെദിര, ആരിഫ് കരിപ്പൊടി, പ്രവാസി ലീഗ് മണ്ഡലം ട്രഷറർ കുഞ്ഞാമു, നാഫിചാല, മുഹമ്മദ്പുളിന്റടി , മുഹമ്മദ് മാണിമൂല, ജോയിന്റ് സെക്രട്ടറി നൂറുദ്ദീൻ തായൽ, ഹാരിസ് ദുബൈ പ്രസംഗി ച്ചു. സനദ് ബിരുദം നേടിയ മുഹമ്മദ് നാസ്വിഫിനെയും, ഖുർആൻ മനപാഠമാക്കിയ മുഹമ്മദ് ഷമ്മാസിനെയും ആദരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page