കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാറ്റി നിയമിക്കപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ചുമതലയേറ്റു. ദിനേശന്‍ കൊതേരിയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനിലെ പുതിയ പൊലീസ് ഇന്‍സ്‌പെക്ടര്‍.
ബേഡകത്ത് പി കെ വിനോദ് കുമാറും ആദൂരില്‍ അര്‍ സി ബിനുവും ചുമതലയേറ്റു. ചീമേനിയില്‍ രാജന്‍ ജി നമ്പ്യാരും ചുമതലയേറ്റു. മറ്റു സ്റ്റേഷനുകളില്‍ നിയമിക്കപ്പെട്ടവര്‍ നേരത്തെ ചുമതലയേറ്റിരുന്നു.





