പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ മകന് മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയത് പുത്തന്‍ ‘മഹീന്ദ്ര താര്‍ റോക്‌സ്’ എസ്യുവി; വ്യാപക വിമര്‍ശനം

മുംബൈ: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ മകന് മാതാപിതാക്കള്‍ ‘മഹീന്ദ്ര താര്‍ റോക്‌സ്’ എസ്യുവി സമ്മാനമായി നല്‍കിയതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. അര്‍ണവ് എന്ന വിദ്യാര്‍ത്ഥിക്കാണ് മാതാപിതാക്കള്‍ ‘സര്‍പ്രൈസ്’ സമ്മാനം നല്‍കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയ അര്‍ണവിനെ മാതാപിതാക്കള്‍, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മകന് സര്‍പ്രൈസ് സമ്മാനം മാതാപിതാക്കള്‍ നല്‍കുന്നത്. നടപ്പാതയില്‍ വെച്ച് അമ്മ റോഡിലേക്ക് വിരല്‍ ചൂണ്ടി ‘അതാണ് നമ്മുടെ കാര്‍’ എന്ന് മകനോട് പറയുകയായിരുന്നു. പരീക്ഷാ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തനായ അര്‍ണവ് ആശ്ചര്യത്തോടെ കാറിനടുത്തേക്ക് നടന്നു നീങ്ങുന്നത് വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ വിലപിടിപ്പുള്ള കാര്‍ സമ്മാനമായി നല്‍കിയ മാതാപിതാക്കളുടെ തീരുമാനത്തെ എതിര്‍ത്ത് പലരും രംഗത്തെത്തി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ലെന്നിരിക്കെ, ഇത്തരത്തില്‍ ഒരു വാഹനം സമ്മാനിക്കുന്നത് അപകടകരമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ചിലര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ പോസ്റ്റില്‍ ടാഗ് ചെയ്തുകൊണ്ട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് താര്‍ പോലുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും, പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page