കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് സഹകരണ രത്നം പുരസ്‌കാരം

കാസർകോട്:തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കോഓപ്പറേറ്റീവിന്റെ സഹകരണ രത്നം പുരസ്‌കാരം കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് ലഭിച്ചു. സംഘത്തിന്റെ സ്തുത്യർഹമായ പ്രവർത്തനം, നൂതന സഹകരണ മാതൃകകൾ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സഹകരണ റിയാലിറ്റി ഷോ പരിപാടിയിൽ ആശുപത്രി സംഘത്തിനുവേണ്ടി സെക്രട്ടറി പ്രദീപ്‌. കെ പുരസ്‌കാരം ഏറ്റുവാങ്ങി. അഗ്രി കൾച്ചർ കോ ഓപ്പറേറ്റീവ് സ്റ്റാഫ്‌ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ബി.പി. പിള്ള, ഐ. സി, എം. മുൻ ഡയറക്ടർ എം.വി. ശശി കുമാർ, കൺസ്യൂമർ ഫെഡ് മുൻ ചെയർമാൻ രാമനുണ്ണി, ദിനേശ് ചെയർമാൻ ദിനേശ് ബാബു, കോഴിക്കോട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പ്രേം കുമാർ, ടീം കോഓപ്പറേറ്റീവ് ഡയറക്ടർ മധു സന്നിഹിതരായിരുന്നു. കോഴിക്കോട് കോർപറേഷൻ മേയർ ഒ. സദാ ശിവൻ ഉദ്ഘാടനം ചെയ്തു. ടീം കോഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ ആദ്യമായാണ് സഹകരസ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള സഹകരണ സ്ഥാപനങ്ങൾ തങ്ങളുടെ മാതൃക പ്രവർത്തനം, സഹകരണ വിജയ കഥ, സഹകരണ മാതൃക, പുതിയ സഹകരണ പാഠം എന്നിവ അവതരിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page