കോളിയടുക്കം : ഗൾഫ് മേഖലയടക്കം പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തിൽ പ്രവാസി സംഘം പെരുമ്പള വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു. കോളിയടുക്കത്തു നടന്ന യുദ്ധവിരുദ്ധ റാലി സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി പി അശോക് കുമാർ പ്രസംഗിച്ചു. വില്ലേജ് സെക്രട്ടറി കെ മണികണ്ഠൻ പ്രസിഡന്റ് പി സുബീഷ് കുമാർ, വില്ലേജ് ഭാരവാഹികളായ കരുണാകരൻ , എം മണികണ്ഠൻ, വിജേഷ് അണിഞ്ഞ, സുധീഷ് കുണ്ട, ജയചന്ദ്രൻ പുതിയപുര, ബി വാരിജാക്ഷൻ, നാരായണൻ പെരുമ്പള, ബാലകൃഷ്ണൻ നേതൃത്വം നൽകി.







