മലപ്പുറം: അങ്കണവാടിയിലെ അടുക്കളയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. നിലമ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ തോട്ടപൊയില്‍ അങ്കണവാടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഭക്ഷണം പാചകം ചെയ്യുന്നതിനായി പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. ആദ്യം ഭയന്നെങ്കിലും ജീവനക്കാര്‍ ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‌ക്യൂഫോഴ്‌സ് ടീമിനെ വിവരമറിയിച്ചു.
റെസ്‌ക്യൂഫോഴ്‌സ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി, വനപാലകര്‍ക്ക് കൈമാറി. പാമ്പിനെ കണ്ടതോടെ കുറച്ച് നേരത്തേക്ക് അങ്കണവാടിയിലെ പ്രവര്‍ത്തനം തടസപ്പെട്ടെങ്കിലും പിന്നീട് പതിവുപോലെ നടന്നു.







