കാസർകോട്:സ്ത്രീകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംസ്ക്കാരമാണ് ഭാരതീയ സംസ്ക്കാരമെന്ന്ചിന്മയ മിഷനിലെ ബ്രഹ്‌മചാരിണി ദിശാ ചൈതന്യ പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അഡ്വ. ബീന കെ.എം അദ്‌ധ്യക്ഷത വഹിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. എ.സി .അശോക് കുമാർ,അഡ്വ,ബി.രവീന്ദ്രൻ,അഡ്വ. ഹർഷിത, അഡ്വ. ജാഹ്നവി പ്രസം ഗിച്ചു.







