കുമ്പള: കാറില്‍ കടത്തുകയായിരുന്ന വ്യത്യസ്ത തരം പാന്‍ മസാലകളുമായി യുവാവിനെ അറസ്റ്റു ചെയ്തു. കാസര്‍കോട് മുട്ടത്തൊടി ചെട്ടുങ്കുഴി സിഎ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരനും നോര്‍ത്ത് തൃക്കരിപ്പൂര്‍ മീലിയാട്ട് ഹൗസിലെ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഷഫീറി (27)നെയാണ് കുമ്പള പൊലീസ് ഇന്നലെ സന്ധ്യക്കു അറസ്റ്റു ചെയ്തത്. ഷിറിയ പാലത്തിനടുത്തു വച്ചു വാഹന പരിശോധനക്കിടെയായിരുന്നു അറസ്റ്റ്.
ഷഫീര്‍ ഓടിച്ചിരുന്ന കെഎല്‍ 24 കെ 4300 നമ്പര്‍ കാറിനു കൈ കാണിച്ചുടനെ കാര്‍ നിറുത്തുകയായിരുന്നു. പൊലീസ് കാറിനടുത്തേക്കു നീങ്ങിയപ്പോള്‍ ഷഫീര്‍ കാറില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പ്രതിയെ ഉടന്‍ പിടികൂടുകയായിരുന്നു. കാറില്‍ നടത്തിയ പരിശോധനയില്‍ 7500 പാക്കറ്റ് ഹാന്‍സ് ചിപ്പും 3150 പാക്കറ്റ് കൂള്‍ ലിപ്പും 5016 വിമല്‍ പാന്‍ മസാലയും 440 പാക്കറ്റ് വി വണ്‍ ടുബാക്കോയും 560 പാക്കറ്റ് ഷിക്കാറും 560 പാക്കറ്റ് എസ്എസ് ഐ ടുബാക്കോയും ഉള്‍പ്പെടെ 17226 പാക്കറ്റ് പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ പിടിച്ചു. ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് എസ്‌ഐമാരായ ശ്രീജേഷ്, അനന്തകൃഷ്ണന്‍, സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പുകയില ഉല്‍പ്പന്നങ്ങളും പ്രതിയെയും കാറും പിടികൂടിയത്.





