കാസര്‍കോട് മെഡിക്കല്‍ കോളേജ് പരിമിതിയില്‍; കോളേജ് കോമ്പൗണ്ടിലെ മരം മുറി ധൃതഗതിയില്‍

പെര്‍ള(കാസര്‍കോട്): കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് പരിമിതികളിലും അസൗകര്യങ്ങളിലും വീര്‍പ്പു മുട്ടുമ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്പൗണ്ടിലെ വിലപിടിപ്പുള്ളതും അല്ലാത്തതുമായ മരങ്ങള്‍ ഒരു നിയന്ത്രണവും തടസ്സവുമില്ലാതെ മുറിച്ചു മാറ്റുന്നതു പതിവായിരിക്കുന്നു. ഇതിനെക്കുറിച്ചു ചോദിക്കാനും പറയാനും ആരുമില്ലാത്തതു കാടുകള്ളന്മാര്‍ക്കു സുവര്‍ണ്ണാവസരമായിരിക്കുകയാണ്.
മരങ്ങള്‍ വിറകിനു വേണ്ടിയാണ് മുറിച്ചു കൊണ്ടു പോവുന്നതെന്നു മരം കൊള്ള സംഘം പറയുന്നുണ്ടെങ്കിലും അതാരും വിശ്വസിക്കുന്നില്ല. അവധി ദിവസമായ ഞായറാഴ്ച അഞ്ചു തൊഴിലാളികളെക്കൊണ്ടു മരം മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് സെക്യൂരിറ്റിക്കാര്‍ പോലും ഇതു കണ്ടില്ലെന്നു നടക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമ നടപടികള്‍ ആരംഭിക്കുന്നുണ്ടെന്നും ഡോ. അരുണ്‍കുമാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page