കൊച്ചി: വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. അങ്കമാലി – ആലുവ ഭാഗത്തു വച്ച് ശനിയാഴ്ച രാത്രി എട്ടുമണിക്കും ഒന്‍പതുമണിക്കും ഇടയിലാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഗ്ലാസിന് കേടുപാട് സംഭവിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതായി വിവരമില്ല. കല്ലേറ് നടത്തിയവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
പ്രതികള്‍ക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ പൊലീസ് അറിയിച്ചു. അടുത്തിടെ ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടാകുന്നത് പതിവായതിനാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.






