മുളിയാർ : എസ്എസ്എൽസി പരീക്ഷ സമയത്ത് തുടർച്ചയായുണ്ടാവുന്ന കറണ്ട് കട്ട് , ഉടൻ ഒഴിവാക്കണമെന്ന് പേരടുക്കം മഹാത്മജി വായനശാല ഗ്രന്ഥാലയം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പഠന സമയത്തും പരീക്ഷ സമയങ്ങളിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വൈദ്യുതി തടസ്സം അനുഭവപ്പെട്ടിരുന്നെന്നു യോഗം ചൂണ്ടിക്കാട്ടി.പ്രസിഡൻറ് രഘു, പി രാധാകൃഷ്ണൻ,സെക്രട്ടറി സത്യൻ കെ പ്രസംഗിച്ചു.







