കാസർകോട്:വനിതകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് സമൂഹം മുന്തിയ പരിഗണന നൽകുന്നുവെന്ന് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം പറഞ്ഞു.കാസർകോട് മർച്ചൻ്റ്സ് വനിതാ വിംഗും കുടുംബശ്രീ കാസർകോട് മുൻസിപ്പാലിറ്റി സി ഡി എസും വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ സ്ത്രീപക്ഷ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വീട്ടിൽ ഒതുങ്ങിയിരുന്ന വനിതൾ ഇന്ന് സമുഹത്തിൽ വലിയ നിലവാരം കൈവരിച്ചു. അതിന് സർക്കാർ വലിയ പിന്തുണ നൽകുന്നു.കുടുംബം നന്നായാൽ സമൂഹം നന്നായി .സമൂഹം നന്നായാൽ നാടും നന്നാവും. അതിനാൽ വനിതകൾ ധൈര്യമായി മുന്നോട്ട് വരണമെന്ന് അവർ പറഞ്ഞു. ആശ രാധാകൃഷണൻ അധ്യക്ഷത വഹിച്ചു.കമറുന്നിസ,ഇന്ദിരാ ശ്രീധരൻ , ഷക്കീല മജീദ്, സുചിത്ര പിള്ള, ചന്ദ്രമണി പ്രസംഗിച്ചു. കെ പ്രേമലതയ്ക്ക് തയ്യൽ മെഷിൻ സമ്മാനിച്ചു. ആയിഷ കുബ്റ , ദേവയാനി എന്നിവരെ ആദരിച്ചു. ആയിഷ ഇബ്രാഹിം നന്ദിപറഞ്ഞു.






