കുമ്പള: 20 ലക്ഷം രൂപ ചിലവിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കുമ്പള പഞ്ചായത്തിലെ മുണ്ടപ്പള്ളം -ബെല്ലംപാടി കെ ജി എൻ റോഡ് എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബൽകീസ് എ , സ്ഥിരം സമിതി ചെയർമാൻമാൻ എ കെ ആരിഫ് , ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കാർളെ , ബ്ലോക്ക് പഞ്ചായത്തംഗം അസീസ് മരിക്കെ, പഞ്ചായത്തംഗങ്ങളായ എം സബൂറ , ഫസൽ പേരാൽ, ബി എൻ മുഹമ്മദലി , അഷ്റഫ് കൊടിയമ്മ , മുഹമ്മദ് മമ്മുട്ടി , അബ്ദു , ലത്തീഫ് , ഐ സി അബ്ദു , ഷമ്മു പ്രസംഗിച്ചു.






