കോഴിക്കോട്: ട്രെയിനില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഷൊര്‍ണൂര്‍ – കോഴിക്കോട് പാസഞ്ചറില്‍ മാര്‍ച്ച് ആറിന് രാത്രിയാണ് സംഭവം. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫ(45) ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. യാത്രക്കാര്‍ കുറവുള്ള കമ്പാട്ട്‌മെന്റില്‍ സ്ത്രീയെ പിന്തുടര്‍ന്ന് മോശമായി പെരുമാറി എന്നാണ് പരാതി.
ട്രെയിന്‍ കുറ്റിപ്പുറത്തു എത്തിയ സമയത്താണ് അതിക്രമം ഉണ്ടായത്. കോഴിക്കോട് റെയില്‍വേ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.






