മൊഗ്രാല്‍: തീരദേശ മേഖലയായ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തത്ത് ഫാമിലി ഹെല്‍ത്ത് സെന്റര്‍ നവീകരണം വേഗത്തിലാക്കണമെന്നു മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ക്കുകൈമാറി.

ആശുപത്രിയുടെ നവീകരണത്തിനു ഫണ്ട് അനുവദിച്ചിട്ടും കഴിഞ്ഞ ഒരു പതിറ്റാണ്ടായി പണി മുടങ്ങിക്കിടക്കുന്നു. ദിവസേന 500- വോളം രോഗികള്‍ ഈ സര്‍ക്കാര്‍ ആശുപത്രിയെ തേടിയെത്തുന്നു. നിലവിലെ ആശുപത്രി കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യ വികസനം ഇല്ലാത്തത് രോഗികള്‍ക്ക് വലിയ ദുരിതമാക്കുകയാണ്.
കഴിഞ്ഞ മഴക്കാലത്ത് 60 വര്‍ഷീ പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടത്തില്‍ നിന്ന് ഫാര്‍മസിയും, ഇഞ്ചക്ഷന്‍-ഡ്രസ്സിംഗ് റൂമും ഒഴിപ്പിച്ചിരുന്നു.
എ എം സിദ്ദീഖ് റഹ്‌മാന്‍,പി എം മുഹമ്മദ്, എം മാഹിന്‍ മാസ്റ്റര്‍, ബി എ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് എന്നിവരാണ് നിവേദനം നല്‍കിയത്.







