ഹൈദരാബാദ്: തെലുങ്കാനയിലെ ഒരു മദ്യഷാപ്പിൽ നിന്ന് വിൽപ്പന നടത്തിയ ബിയർ കുപ്പിയിൽ നീന്തിക്കളിക്കുന്ന ജീവനുള്ള മീൻ ! തെലുങ്കാന നാചാരം പോലീസ് സ്റ്റേഷൻ പരിധിയിലെ മല്ലാപ്പുരിലാണ് സംഭവം. ഒരു ആശ്വാസത്തിന് ബിയർ വാങ്ങിയ യുവാവ് സീൽ പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ മത്സ്യo തുള്ളിക്കളിക്കുന്നതു കണ്ട് അമ്പരന്നു. മത്സ്യങ്ങൾ ഇപ്പോൾ മദ്യത്തിൽത്തന്നെ മുങ്ങാൻ തുടങ്ങിയിരിക്കുകയാണോ എന്നു അയാൾ അത്ഭുതപ്പെട്ടു. മീനുകൾ ഇപ്പോൾ താമസം തന്നെ മധ്യത്തിൽ ആക്കിയോ എന്ന സംശയം അലട്ടാൻ തുടങ്ങിയതോടെ യുവാവ് പൊട്ടിക്കാത്ത ബിയർ കുപ്പിയുമായി മദ്യക്കടയിൽ തിരിച്ചെത്തി. മദ്യത്തിന്റെ അവസ്ഥയെക്കുറിച്ച് കടക്കാരനോട് ആരാഞ്ഞു. പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ കളിക്കുന്നത് എന്താണെന്ന് ബിയർ കുപ്പി കടക്കാരനെ കാണിച്ചു കൊണ്ട് ആരാഞ്ഞു. ഇത് മദ്യ ക്കട ഉണ്ടാക്കിയ ബിയർ അല്ലെന്നു ഒരു കൂസലുമില്ലാതെ കടക്കാരൻ മറുപടി പറഞ്ഞു. തുടർന്നു യുവാവ് തന്റെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഒരിക്കൽ വിറ്റ മദ്യം തിരിച്ചെടുക്കുന്ന ഏർപ്പാടില്ലെന്നു അയാൾ പ്രതികരിച്ചു. ഇതിൽ അമർഷം തോന്നിയ യുവാവ് ബിയറിലെ മത്സ്യത്തിന്റെ മുങ്ങിക്കളിയുടെ വീഡിയോ എടുത്ത് സമൂഹമാധ്യമത്തിൽ ഇട്ടു. സാമൂഹ്യ മാധ്യമങ്ങൾ അത് ഉത്സവമായി ആഘോഷിക്കുകയാണ്.എങ്കിലും മീൻ എങ്ങനെ ബിയർക്കുപ്പിയിലെത്തിയെന്നും അഥവാ ബിയർ കുപ്പിക്കുള്ളിൽ കുടുങ്ങിയതാണെങ്കിൽത്തന്നെ അതെങ്ങനെ അതിനുള്ളിൽ ജീവിച്ചിരിക്കുന്നു എന്നും ആളുകൾ സംശയിക്കുന്നു. പരമ്പരാഗത കുടിയന്മാർ പോലും സദാസമയംമദ്യത്തിൽമുങ്ങാറില്ലെത്തിരിക്കേ, മീനുകൾക്കു ജീവിക്കാൻ മദ്യം തന്നെ വേണമെന്ന് വാശി ആയാൽ പിന്നെ എന്തായിരിക്കും സ്ഥിതി എന്ന് ആളുകൾ ആശങ്കപ്പെടുന്നുണ്ടെന്നും പറയുന്നു.







