പയ്യന്നൂര്‍: ചെങ്കല്ല് ലോറിയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെങ്കല്ല് ലോറി ഡ്രൈവര്‍ അരിപ്പാമ്പ്രയിലെ ബഷീര്‍ (22) ആണ് മരിച്ചത്. ചീമേനിയിലെ റോബിന്‍സ് (37), ആസാം സ്വദേശി നജിറുല്‍ (26), അരി പ്പാമ്പ്രയിലെ അഭിഷിത്ത് (22)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതമംഗലം-തളിപ്പറമ്പ് റൂട്ടിലെ പരിയാരം, കാരക്കുണ്ടില്‍ ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്.







