കണ്ണൂര്‍: വലപൊട്ടി വീട്ടുകിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി വനപാലകന്‍.
കടന്നപ്പള്ളി പാണപ്പുഴയില്‍ പരിയാരം ആയുര്‍വേദ കോളേജ് റിട്ട. നഴ്‌സിങ്ങ് അസി. ഭാസ്‌കരന്റെ വീട്ടിലെ കിണറ്റില്‍ കഴിഞ്ഞദിവസം രാവിലെയാണ് മയില്‍ വീണത്. തുടര്‍ന്ന് വീട്ടുകാര്‍ സര്‍പ്പാ വളണ്ടിയര്‍ സുജീന്ദ്രന്‍ മൊട്ടമ്മലിനെ വിവരം അറിയിച്ചു. സുജീന്ദ്രന്‍ സ്ഥലത്തെത്തി കയറുപയോഗിച്ച് മയിലിനെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നതിനാല്‍ അവശനിലയിലായ മയിലിനെ തളിപ്പറമ്പ് വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്ത മയിലിനെ തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ സനൂപ് കൃഷ്ണന്റെ നിര്‍ദേശപ്രകാരം മയിലിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിട്ടു.







