തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം ആറാട്ട് മഹോത്സവ കൊടിയേറ്റം നാളെ

കാസര്‍കോട്: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും. രാവിലെ കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുമുള്ള എഴുന്നള്ളത്ത് കടപ്പുറം വഴി യാത്ര തിരിക്കും. ഇതിന്റെ ഭാഗമായി ജന്മ കടപ്പുറവും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് മെമ്പര്‍ സി.കെ വേണു, മുന്‍ മെമ്പര്‍ ശകുന്തള ഭാസ്‌ക്കരന്‍, സിഡിഎസ് മെമ്പര്‍ സുനിത, തൊഴിലുറപ്പ് മേറ്റ് ശാരദ, ക്ലബ്ബ് പ്രവര്‍ത്തകരായ പവിത്രന്‍ കടപ്പുറം, കുഞ്ഞപ്പു നേതൃത്വം നല്‍കി. തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പരിസരവാസികളും ശുചീകരണത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page