പിണങ്ങി കഴിഞ്ഞിരുന്ന രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനുള്ള പണത്തിനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: പിണങ്ങി കഴിഞ്ഞിരുന്ന രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനുള്ള പണത്തിനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചിക്കമംഗളൂര്‍ ബിരൂര്‍ സ്വദേശി ഷാഫിയാണ് സുഹൃത്ത് പുട്ടരാജുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന സ്വര്‍ണ ലേലത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞാണ് ഷാഫി പുട്ടരാജുവിനെ കൂടെക്കൂട്ടിയത്. ലേല ആവശ്യത്തിനായി 2.5 ലക്ഷം രൂപയും പുട്ടരാജു കരുതിയിരുന്നു. രാവിലെ 11 മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ പുട്ടരാജുവിനെ ഷാഫി ബൈക്കില്‍ ഹോന്നവള്ളിക്ക് സമീപത്തുള്ള വനമേഖലയില്‍ എത്തിച്ചു. അവിടെവച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തൊട്ടടുത്ത ദിവസം വനപാതയിലൂടെ പോവുകയായിരുന്ന പാല്‍വില്‍പ്പനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് വെല്‍ഡറായ പുട്ടരാജുവാണെന്നും കൊലപാതകത്തിന് പിന്നില്‍ ഷാഫിയാണെന്നും പൊലീസ് കണ്ടെത്തി. പിന്നാലെ പൊലീസ് ഷാഫിയെ അറസ്റ്റ് ചെയ്തു.

കൊലപാതകം നടത്തിയതിന് പിന്നാലെ പിണങ്ങിക്കഴിയുകയായിരുന്ന രണ്ടാം ഭാര്യയെ ലോഡ്ജില്‍ വച്ച് കണ്ട ഷാഫി അവര്‍ക്ക് പുതിയ ടിവി വാങ്ങാനായി 60,000 രൂപ നല്‍കിയതായും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page