കുമ്പള:പശ്ചിമേഷ്യൻ യുദ്ധം ജിസിസി രാജ്യങ്ങളിൽ ഉണ്ടാക്കിയ മുറിവും, പ്രവാസി മലയാളികളുടെ ആശങ്കയും നിലനിൽക്കെ തന്നെ വിശുദ്ദ റംസാനു നാടെങ്ങും ഇഫ് ത്താർ സംഗമങ്ങളും, യാത്രക്കാർക്കായി ടെന്റുകളുമൊരുക്കി സന്നദ്ധ സംഘടനകളും, കൂട്ടായ്മകളും,പള്ളി കമ്മിറ്റികളും, സജീവമാകുന്നു. ചിലവു ചുരുക്കി നോമ്പുതുറയ്ക്ക് വേണ്ടുന്ന ഇനങ്ങൾ മാത്രം വെച്ചുകൊ ണ്ടാണ് എല്ലായിടങ്ങളിലും പള്ളികൾക്ക് സമീപവും,റോഡ രികിലും ഇഫ്താർ വിരുന്നൊരുക്കുന്നത്.ചിലയിടങ്ങളിൽ ഇതിനായി ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.റംസാൻ തുടക്കത്തിൽ തന്നെ ഇത്തരത്തിൽ ഇഫ്താറിന് സൗകര്യം ഒരുക്കിയിരുന്നു. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും,ചൗക്കി, മൊഗ്രാൽപുത്തൂർ, മൊഗ്രാൽ,കുമ്പള എന്നിവിടങ്ങളിലും ദേശീയപാതയ്ക്ക രികിലുള്ള എല്ലാ പള്ളികളിലും റംസാൻ തുടക്കത്തിൽ തന്നെ ഇഫ്താർ ടെന്റുകൾ സ്ഥാപിച്ചിരുന്നു. ഇവിടങ്ങളിൽ നോമ്പുതുറക്കു വൻ തിരക്കു അനുഭവപ്പെടുന്നുണ്ട്. റംസാൻ സിയാറത്തിനു മാലി ക്കുദ്ദീനാർ പള്ളിയിലും മറ്റും എത്തുന്നവർക്ക് ഇഫ്ത്താർ ടെന്റുകൾ ഉപകാരപ്പെടുന്നുണ്ട്. ഈത്തപ്പഴം,വെള്ളം, ജ്യൂസ്,വിവിധയിനം പഴവർഗ്ഗങ്ങൾ, എണ്ണക്കടികൾ തുടങ്ങിയവയാണ് ഇഫ്താർ ടെന്റുകളിൽ ഒരുക്കുന്നത്. ചിലയിടങ്ങളിൽ ഭക്ഷണപ്പൊതിയും നൽകുന്നു. ഓരോ പ്രദേശത്തുമുള്ള ഇഫ്താർ ടെന്റുകളിൽ ഓരോ ദിവസവും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ സ്പോൺസർ ചെയ്യുന്നതും സംഘടനകൾക്കും, പള്ളി കമീറ്റികൾക്കും ആശ്വാസമാകുന്നുണ്ട്. രാഷ്ട്രീയപാർട്ടികളും,വ്യാപാരി കൂട്ടായ്മകളും സമൂഹ നോമ്പുതുറ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.






