ആലപ്പുഴ: പുറപ്പെടാനിരുന്ന ട്രെയിനിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചു. ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെടാനിരുന്ന ധന്‍ബാദ് എക്‌സ്പ്രസിന്റെ എസ് അഞ്ച് കോച്ചിന് താഴെയാണ് കൈപ്പത്തി കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ച ആരുടെയോ കൈപ്പത്തി ആകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് ധന്‍ബാദില്‍ നിന്ന് ട്രെയിന്‍ ആലപ്പുഴയിലെത്തിയത്.
ശനിയാഴ്ച രാവിലെ ട്രെയിന്‍ പുറപ്പെടാനിരിക്കെയാണ് സംഭവം. ശുചീകരണ ജോലികള്‍ ചെയ്യുന്നതിനിടെ തൊഴിലാളികളാണ് കൈപ്പത്തി കണ്ടത്. സംഭവത്തില്‍ ആര്‍പിഎഫ് കേസ് എടുത്തിട്ടുണ്ട്. പിന്നാലെ എസ് 5 കോച്ച് മാത്രം പിടിച്ചിട്ടശേഷം ട്രെയിന്‍ യാത്ര പുറപ്പെടുകയായിരുന്നു.







