ദുബായ്: താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചുകൊണ്ട് തങ്ങള്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചതായി എക്‌സ് അക്കൗണ്ടിലൂടെ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളില്‍ ടിക്കറ്റ് കണ്‍ഫേം ആയ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അവരുടെ തുടര്‍ന്നുള്ള വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെങ്കില്‍ യാത്ര തുടരാം.
നിലവിലെ സാഹചര്യങ്ങള്‍ എമിറേറ്റ്സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അതനുസരിച്ച് വരും ദിവസങ്ങളിലെ വിമാന ഷെഡ്യൂളുകളില്‍ മാറ്റം വരുത്തുമെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നല്‍കുന്നതെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.







