ദുബൈ വിമാനത്താവളം അടച്ചിട്ടു; തീരുമാനം യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്; ആശങ്കയിലായി മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍

ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യാത്രക്കാര്‍ക്ക് തിരിച്ചടി നല്‍കി ദുബൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ലഭിക്കുന്നതുവരെ വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം വിമാനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും എന്നും അറിയിച്ചിട്ടുണ്ട്.

നേരത്തെ ദുബൈ വിമാനത്താളവത്തിനടുത്ത് ഇറാന്‍ ആക്രമണം നടത്തിയതായി വിവരം ഉണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നില്ല. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ഹബ് ആയിരുന്നു ദുബൈ വിമാനത്താവളം.

അതിനിടെ യുഎഇയില്‍ വീണ്ടും അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈല്‍ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ സുരക്ഷിതമായ സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള മുന്നറിയിപ്പുകളും അപ്‌ഡേറ്റുകളും പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page