ചിന്മയ മിഷൻ 75ാംവാർഷികം:അമൃത യാത്ര 10 ന് കേരളത്തിലെത്തുo

കാസർകോട് : ചിന്മയ മിഷന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ” ചിന്മയ അമൃത മഹോത്സവ”ത്തിന്റെ ഭാഗമായി 2025 ഡിസമ്പർ 31ന് പൂനെ കോൽവാനിലെ ചിന്മയ വിഭൂതി ആശ്രമത്തിൽ നിന്നും പ്രയാണമാരംഭിച്ച ചിന്മയ അമൃത യാത്ര മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണ്ണാടക സംസ്ഥാനങ്ങളിലെ പര്യടനം പൂർത്തിയാക്കി മാർച്ച് 10 ചൊവ്വാഴ്ച രാവിലെ 9.30 ന് തലപ്പാടി വഴി കേരളത്തിൽ പ്രവേശിക്കുo. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലുo 300 ദിവസം കൊണ്ട് 35000 കിലോമീറ്ററുകൾ സഞ്ചരിച്ച്10 ലക്ഷം യുവതീ യുവാക്കളുമായി അമൃത് യാത്ര സംവദിക്കും.
തലപ്പാടിയിൽ എത്തുന്ന യാത്രയെ താലപ്പൊലി, മുത്തുക്കുട, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ സ്വീകരിക്കും. തുടർന്ന് തലപ്പാടി വിശ്വാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ പൊതുയോഗത്തിൽ ഉപ്പള കൊണ്ടേവൂർ നിത്യാനന്ദയോഗാശ്രമം മഠാധിപതി യോഗാനന്ദ സരസ്വതി സ്വാമികൾ മുഖ്യാതിഥി ആയിരിക്കും. ചിന്മയ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. യാത്രാ ലീഡർ സ്വാമി അനുകൂലാനന്ദ, സ്വാമി വിശ്വാനന്ദ, സ്വാമി തത്ത്വാനന്ദ,ബ്രഹ്മചാരി സുധീർ ചൈതന്യ, ബ്രഹ്മചാരിണി താരിണി ചൈതന്യ, ബ്രഹ്മചാരിണി ദിശാ ചൈതന്യ എന്നിവർ സന്നിഹിതരാകും.
നിരവധി കാറുകളുടെ അകമ്പടിയോടെ 11-45 ന് വിദ്യാനഗർ ചിന്മയ വിദ്യാലയത്തിലെത്തുന്ന യാത്രയ്ക്കു് മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൂർണ്ണ കുംഭ സ്വീകരണം നൽകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സ്വാമി അനുകൂലാനന്ദ, സ്വാമി വിവിക്താനന്ദ എന്നിവർ പ്രഭാഷണം നടത്തും. ഗീത പതിനഞ്ചാം അദ്ധ്യായം, ഗീതാ പഞ്ചാമൃതം, ഹനുമാൻ ചാലീസ എന്നിവയുടെ സമൂഹ പാരായണം നടക്കും. ഗുരുപാദുക പൂജ, ആരതി, പ്രസാദ വിതരണം എന്നിവയും ഉണ്ടാകും.
3 മണിക്ക് ബദിയടുക്ക ചിന്മയ വിദ്യാലയത്തിൽ സ്വീകരണo നൽകും. 5 മണിക്ക് പൊയിനാച്ചി ചിന്മയ സങ്കീർത്തനാലയത്തിലെത്തുന്ന അമൃത യാത്രയ്ക്ക് വാദ്യഘോഷങ്ങളോടും താലപ്പൊലിയോടും കൂടിയ സ്വീകരണം നൽകും. സമ്മേളനം സ്വാമി വിവിക്താനന്ദജി ഉദ്ഘാടനം ചെയ്യും. സ്വാമി തത്ത്വാനന്ദ അധ്യക്ഷത വഹിക്കും. സ്വാമി അനുകൂലാനന്ദ മുഖ്യപ്രഭാഷണം നടത്തും.
12 ന് രാവിലെ നീലേശ്വരത്തും, ഉച്ചയ്ക്കു ശേഷം കാഞ്ഞങ്ങാട് ചിന്മയ മിഷനിലും, വൈകുന്നേരം ആനന്ദാശ്രമത്തിലും നടക്കുന്ന പരിപാടികൾക്കു ശേഷം 13 ന് രാവിലെ കണ്ണർ ജില്ലയിൽ പ്രവേശിക്കും. യാത്രയുടെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കു വേണ്ടി ക്ലാസ്സുകളും ഉണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page