കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി ബസ് യാത്രക്കാരായ 40 പേര്‍ക്ക് പരിക്കേറ്റു. കൊച്ചി എരമല്ലൂരിനും ചന്ദിരൂരിനും ഇടയില്‍ രാവിലെ 11 മണികഴിഞ്ഞാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു.
അപകടം നടന്നയുടനെ എത്തിയ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പരിക്കേറ്റവരെ ആംബുലന്‍സുകളിലും മറ്റും ആശുപത്രിയിലെത്തിച്ചു.







