അയല്‍ക്കാരനുമായുള്ള തര്‍ക്കത്തിന് പിന്നാലെ നായക്കുട്ടികളെ മതിലിലേക്ക് വലിച്ചെറിഞ്ഞ് യുവതി; സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം

ചെന്നൈ: അയല്‍ക്കാരനുമായുള്ള തര്‍ക്കത്തിന് പിന്നാലെ നായക്കുട്ടികളെ മതിലിലേക്ക് വലിച്ചെറിഞ്ഞ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തമിഴ്നാട്ടില്‍ നിന്നുള്ള വീഡിയോ ആണ് വൈറലായത്. സമീപവാസിയുമായുള്ള തര്‍ക്കത്തിന് പിന്നാലെ അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയുടെ അടിയിലുണ്ടായിരുന്ന നായക്കുട്ടികളെ എടുത്ത് യുവതി മതിലിലേക്ക് വലിച്ചെറിയുകയായിരുന്നു. മറ്റ് രണ്ട് നായക്കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കിയെന്നും ആരോപണമുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. യുവതിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.

മൃഗ സംരക്ഷണ പ്രവര്‍ത്തകനായ വിദിത് ശര്‍മ്മയാണ് വീഡിയോ എക്സില്‍ പങ്കിട്ടത്. മാര്‍ച്ച് നാലിനായിരുന്നു സംഭവം. വീഡിയോയില്‍ ഇരു മതിലുകള്‍ക്കുമിടയിലെ മണ്‍പാതയില്‍ ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. ഇതിനിടെ എതിര്‍വശത്തെ ഗേറ്റ് തുറന്ന് ഒരു സ്ത്രീ പുറത്തേക്ക് വരികയും ഓട്ടോയുടെ അടുത്തായി നിന്നിരുന്ന ഏഴോളം പട്ടിക്കുഞ്ഞുങ്ങളില്‍ ഒന്നിനെ എടുത്ത് അയല്‍വാസിയുടെ മതിലിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ഈ പട്ടിക്കുഞ്ഞ് പിടഞ്ഞ് വീഴുന്നതിനിടെ മറ്റൊരു പട്ടിക്കുഞ്ഞിനെയും ഇവര്‍ മതിലിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ ഇതെല്ലാം കണ്ടു ഓട്ടോ ഡ്രൈവര്‍ നിര്‍വികാരനായി നില്‍ക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഓട്ടോ എടുത്ത് പോകാന്‍ ശ്രമിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ മൃഗസംരക്ഷണ സംഘം പരാതിയുമായി പൊലീസിനെ സമീപിച്ചു. മൃഗസംരക്ഷണ സംഘത്തോടൊപ്പം പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ അവര്‍ പുറത്തിറങ്ങിയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page