കാസര്‍കോട്: ചെര്‍ക്കള നാലത്തടുക്കയിലെ ജെസീല(24) എലിവിഷം കഴിച്ച് മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്തിന്റെ മാതാവിനെ പൊലീസ് അറസ്റ്റുചെയ്തു. മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം മൂലമാണ് യുവതി മരിച്ചതെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. യുവതിയുടെ മരണശേഷം രണ്ടാഴ്ച കഴിഞ്ഞ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നാരോപിച്ച് നാട്ടുകാരും വനിതാ സംഘടനകളും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു.
ഫെബ്രുവരി 15 നാണ് ജസീലയെ വിഷം കഴിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20 ന് മരിച്ചു. സംഭവത്തില്‍ സൈബര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്.






