തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ആര്‍ ശ്രീലേഖ. ശനിയാഴ്ച മണ്ഡലത്തില്‍ ചുമരെഴുതി പ്രചാരണം തുടങ്ങുമെന്ന് ബിജെപി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേരളത്തിലെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്. ഇവിടത്തെ പല വാര്‍ഡുകളിലും ബിജെപിക്ക് മേധാവിത്തമുണ്ട്. വളരെ ശക്തമായ ത്രികോണപ്പോര് വട്ടിയൂര്‍ക്കാവില്‍ പ്രതീക്ഷിക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
നേമത്ത് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും പാലക്കാട് ശോഭ സുരേന്ദ്രനും തൃശ്ശൂരില്‍ പത്മജ വേണുഗോപാലും സ്ഥാനാര്‍ത്ഥികളാകുമെന്നും അറിയുന്നു.







