മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രം വളപ്പിലെ മരം മുറിച്ചു കടത്തി

കാസര്‍കോട്: മുള്ളേരിയയിലെ കുടുംബാരോഗ്യ കേന്ദ്രം വളപ്പിൽ അതിക്രമിച്ചു കയറി മരം മുറിച്ചു കടത്തിയതായി പരാതി. ജീവനക്കാരനായ എസ് എം സാജിര്‍ നല്‍കിയ പരാതിയില്‍ മുള്ളേരിയയിലെ ഉദയന്‍ എന്ന ആള്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കും ബുധനാഴ്ച രാവിലെ പത്തുമണിക്കും ഇടയില്‍ ഏതോ സമയത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലത്തേയ്ക്ക് അതിക്രമിച്ചു കയറി മരം മുറിച്ചുവെന്നു സാജിര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. 15,000രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആദൂര്‍ സ്‌കൂളിലെ റാഗിംഗ് പ്രശ്നത്തെ ചൊല്ലിയുണ്ടായ കയ്യാങ്കളി; രണ്ടു പ്രദേശത്തുകാര്‍ തമ്മിലുള്ള പരസ്യ സംഘര്‍ഷത്തിലേയ്ക്ക്, വ്യാഴാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്; പ്രശ്നത്തിനു ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വന്‍ സംഘര്‍ഷത്തിനു സാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ്

You cannot copy content of this page