യുവാവ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം ഭാര്യ നല്‍കിയ വിവാഹ മോചന കേസ് നാളെ പരിഗണിക്കാനിരിക്കെ

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ കയ്യാറില്‍ യുവാവിനെ വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിലിയന്നൂരിലെ ബാലചന്ദ്രന്‍ (44) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ദീപിക നല്‍കിയ വിവാഹമോചന കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ബാലചന്ദ്രനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ് ലളിത നേരത്തെ മരണപ്പെട്ടിരുന്നു. ഭാര്യയും നാലു വയസ്സുള്ള മകനും സ്വന്തം വീട്ടിലാണ്. പിതാവ് രാധാകൃഷ്ണ റൈയും ബാലചന്ദ്രനുമാണ് വീട്ടില്‍ താമസം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page