കാസര്‍കോട്: കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗീത ജ്വല്ലറി ഉടമ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തെ കെ ജനാര്‍ദ്ദന ആചാര്യ (86) യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് കുമ്പളയില്‍ വച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ആര്‍എസ്എസിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ബങ്കര മഞ്ചേശ്വരം കാളികാ പരമേശ്വരി ക്ഷേത്രം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വേദാവതി. മക്കള്‍: മനോജ് ആചാര്യ, വസന്ത ആചാര്യ, ഗീത, പരേതനായ ഉദയ ആചാര്യ. മരുമക്കള്‍: വിജയലക്ഷ്മി, വിദ്യാജ്യോതി, നിര്‍മ്മല, ദുര്‍ഗ്ഗാദാസ് ആചാര്യ, സഹോദരങ്ങള്‍: ലക്ഷ്മണ ആചാര്യ, ഗോപാല കൃഷ്ണ ആചാര്യ.






