പിതാവിന്റെ അമിത മദ്യപാനം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍

കാസര്‍കോട്: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനം നൊന്താണെന്നു പറയുന്നു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 16കാരിയാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പിതാവിന്റെ അമിത മദ്യപാനം കാരണം കുടുംബജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പെണ്‍കുട്ടിയെ വിഷമത്തിലാക്കിയിരുന്നുവത്രെ. ഇക്കാര്യം പല തവണ തുറന്നു പറഞ്ഞിട്ടും മദ്യപാന രീതിയില്‍ മാറ്റം വരുത്താന്‍ പിതാവ് തയ്യാറായില്ലെന്നു പറയുന്നു. ഇതില്‍ മനം നൊന്താണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതത്രെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page