നെല്ലിക്കുന്ന്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷയിൽ നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസക്കു അഭിമാനകരമായ നേട്ടം. ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 500-ൽ 500 മാർക്ക്കരസ്ഥമാക്കി മുഹമ്മദ് അഹ്‌സൻ ബി.എൻ നാടിന്റെ അഭിമാനമായി .
മുഹമ്മദ് അഹ്‌സന്റെ തിളക്കമാർന്ന വിജയത്തോടൊപ്പം മദ്രസയിലെ മറ്റ് വിദ്യാർത്ഥികളും മികച്ച പ്രകടനം കാഴ്ചവെച്ചു. പരീക്ഷ എഴുതിയവരിൽ 12 പേർ ടോപ്പ് പ്ലസ് ഗ്രേഡും, 18 പേർ ഡിസ്റ്റിംഗ്ഷനും, 14 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
കാസർകോട് ജില്ലയ്ക്ക് അഭിമാനകരമായ വിജയം കാഴ്ചവെച്ച മുഹമ്മദ് അഹ്‌സനേയുംമറ്റു വിദ്യാർഥികളെയും ഉസ്താദ്മാരെയും ബദരിയാ മസ്ജിദും ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയും അഭിനന്ദിച്ചു.






