കാസര്‍കോട്:കാസർകോട് വികസന പാക്കേജില്‍ 4 കോടി 96 ലക്ഷത്തി അമ്പതിനായിരം രൂപ ചെലവിൽ ചെമ്മനാട് കോളിയടുക്കം രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍നിർമിക്കുന്ന ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടിന്റെ നിര്‍മ്മാണത്തിനു തുടക്കം കുറിച്ചു.സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന കായിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി രഘുനാഥ് വിതരണം ചെയ്തു. സൗമ്യ,ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ദിലീപ് കുമാര്‍, പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍, സ്‌പോര്‍സ് കൗണ്‍സില്‍ ഭാരവാഹികള്‍ സംസാരിച്ചു. കാസര്‍കോട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പളളം നാരായണന്‍ സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ സുദീപ് ബോസ് നന്ദിയും പറഞ്ഞു.






