കാസർകോട്:ഓട്ടോറിക്ഷയയിലും മതിലിലും ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പോളിടെക്നിക്ക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് പോളിടെക്നിക് വിദ്യാർത്ഥി പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) മരിച്ചത്. കൂടെയുണ്ടായിരുന്ന അലെൻ (19) എന്ന വിദ്യാർത്ഥിയെ ഗുരുതരനിലയിൽ മംഗ് ളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (വ്യാഴാഴ്ച) വൈകിട്ടാണ് അപകടം. കുശാൽ നഗർ പോളിടെക്നിക്ക് വിദ്യാർത്ഥികളായ ഇരുവരുംകോളേജ് യൂണിയൻ്റെ ആഘോഷ പരിപാടികൾ പങ്കെടുത്ത് താമസസ്ഥലത്തേക്ക് പോവുകയായിരുന്നു. . ഇതിനിടയിൽ സ്കൂൾ കുട്ടികളെയും കൊണ്ടു പോവുകയായിരുന്നു ഓട്ടോറിക്ഷ പെട്ടെന്ന് പോക്കറ്റ് റോഡിലേക്ക് കയറിയപ്പോഴാണ് പിറകിൽ നിന്ന് എത്തിയ ബൈക്ക് ഓട്ടോയിൽ ഇടിച്ചതെന്നു പറയുന്നു. മെക്കാനിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയാണ് രോഹിത്.






