സ്വിമ്മിംഗ് പൂളിലെ ജോലിക്കിടയില്‍ പ്ലംബിംഗ് ജോലിക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം; മധൂര്‍, പട്‌ളയില്‍ നടന്ന അപകടവിവരം അറിഞ്ഞത് മണിക്കൂറുകള്‍ കഴിഞ്ഞ്

കാസര്‍കോട്: സ്വിമ്മിംഗ് പൂളിലെ ജോലിക്കിടയില്‍ പ്ലംബിംഗ് ജോലിക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം. ബെള്ളൂര്‍, മുക്കടംഗോളിയിലെ ചിക്കപ്പറൈ-രത്‌നാവതി ദമ്പതികളുടെ മകന്‍ പ്രഭാകര റൈ (39) ആണ് മരണപ്പെട്ടത്. മധൂര്‍, പട്‌ള ഗവ. സ്‌കൂളിനു സമീപത്തെ അബ്ദുള്ള എന്നയാളുടെ വീട്ടുമുറ്റത്തെ സ്വിമ്മിംഗ് പൂളിലാണ് അപകടം. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ ഉണ്ടായ അപകടം സംബന്ധിച്ച വിവരം മണിക്കൂറുകള്‍ വൈകി രാത്രിയിലാണ് പുറത്തറിഞ്ഞത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പ്രഭാകരറൈയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്.മുഹാദ് എന്ന ആള്‍ക്കാണ് സ്വിമ്മിംഗ് പൂളിലെ നിര്‍മ്മാണ ചുമതല. …

ദുബായിലും ദോഹയിലും അത്യുഗ്ര സ്ഫോടനം : ഇറാൻ തിരിച്ചടി തുടരുന്നു

ദുബായ്: ദുബായിലും ഖത്തർ തലസ്ഥാനത്തും അത്യുഗ്രസ്ഫോടനം ഉണ്ടായതായി വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. രണ്ടിടത്തും യു.എസ്. സൈനിക താവളങ്ങളിൽ ഇറാൻ ഡ്രോൺ – മിസൈൽ ആക്രമണങ്ങൾ തുടരുന്നുണ്ട്. യുദ്ധo അവസാനിപ്പിക്കുന്നതിന് ഇറാൻ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നട്രമ്പിന്റെ പരാമർശത്തെ തുടർന്നാണ് ഇറാൻ ആക്രമണം കടിപ്പിച്ചത് . ഇറാന്റെ പിന്തുണയോടെ ഹിസ്ബുല്ല ഭീകര സംഘടനയും അക്രമ രംഗത്തെത്തിയിട്ടുണ്ട് .അതേസമയം ഇറാൻ തലസ്ഥാനം ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം രൂക്ഷമാക്കി. ഇറാന്റെ ഒരു വിമാനത്താവളo ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു . ഇറാന്റെ വ്യോമ …

ഇറാൻ ഹോർമോസ് കടലിടുക്ക് തടഞ്ഞു: 37 ഇന്ത്യൻ കപ്പലുകളും 1,109 ഇന്ത്യൻ നാവികരും കുടുങ്ങി

ന്യൂഡെൽഹി : തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ പേർഷ്യൻ ഗൾഫിലും ഒമാൻ ഉൾകടലിലും ആയിരത്തി ഒരുനൂറ്റി ഒമ്പത് ഇന്ത്യൻ നാവികരും 37 ചരക്കുകപ്പലുകളും കടലിൽ കുടുങ്ങി .സംഘർഷത്തിൽ മറ്റ് വിദേശ കപ്പലുകളിലെ ജീവനക്കാരായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന 37 കപ്പലുകളിൽ ഇന്ത്യയിലേക്കു എണ്ണയും എൽ എൻ ജി യും കൊണ്ടുവരുന്ന കപ്പലുകളും ഉണ്ട് .മറ്റുള്ളവ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ പോകുന്നവയാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ബർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ …

മന്ത്രി വീണാ ജോർജിനെ വീണ്ടും സ്ഥാനാർത്ഥി ആക്കരുതെന്ന് ഭർത്താവ്

പത്തനംതിട്ട :മന്ത്രി വീണാ ജോർജിനെ വീണ്ടും സ്ഥാനാർത്ഥിയാക്കരുതെന്ന് ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചന. എന്നാൽ ഇവരെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചെന്നും തീരുമാനത്തിൽ നിന്ന് പിന്മാറാൻ സിപിഎമ്മിന് ആവില്ലെന്നും നേതൃത്വം നിലപാട് എടുത്തിട്ടുണ്ടെന്ന് പറയുന്നു. വ്യാഴാഴ്ച ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് അറിയുന്നു. അതേസമയം മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ അഞ്ചംഗ പിആർ ടീമിനെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രണ്ടു പൊതു പരിപാടികളിൽ മന്ത്രി പങ്കെടുത്തിരുന്നു .

മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ വെട്ടിക്കൊന്നു

ഛത്തീസ്ഗഡ് :മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ വെട്ടിക്കൊന്ന് വാട്ടർ ടാങ്കിലേക്ക് വലിച്ചെറിഞ്ഞു. ഛത്തീസ്ഗഡിലെ സർഗുജ അംബികാപുരിയിലാണ് ദാരുണ സംഭവം. 25 കാരനായ മകൻ പ്രഭാതിന്റെ മദ്യപാനത്തെ നിരുത്സാഹപ്പെടുത്താൻ നടത്തിയ ഉപദേശത്തിൽ ക്ഷുഭിതനായ യുവാവ് 50 വയസ്സുകാരനായപിതാവ് പരസിനെ കൊലപ്പെടുത്തുകയായിരുന്നു. പരസിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു .

ഇന്നത്തെ പ്രധാന വാർത്തകൾ

ഇസ്രായേൽ ഇറാൻ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് ഗൾഫ് രാജ്യങ്ങളുമായുള്ള വിമാനം സർവീസുകൾ ഇന്നും തടസ്സപ്പെട്ടു. ദുബായി , കുവൈറ്റ് ,അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട് . ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു ഇന്ന് ഹോളി ആഘോഷമാണെങ്കിലും കേരളത്തിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. വടക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും ഇന്ന് അവധിയാണ്. ഇറാക്കിലെ യുഎസ് കോൺസുലേറ്റിനെ ലക്ഷ്യമിട്ട് വന്ന ട്രോൺ വെടിവെച്ചിട്ടതായി റിപ്പോർട്ടുകൾ ഉണ്ട് . അബുദാബി , ദുബായ് …