കൊളംബോ: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിനെ അന്തര്‍വാഹിനി കപ്പല്‍ ആക്രമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തില്‍ 101 പേരെ കാണാതാവുകയും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരില്‍ 32 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വിശാഖ പട്ടണത്ത് നടന്ന മിലാന്‍ ബഹുരാജ നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റാണ് ഐറിസ് ഡേന. മുങ്ങിക്കൊണ്ടിരുന്ന ഇറാനിയന്‍ കപ്പലിലെ 32 പേരെ സൈന്യം രക്ഷിച്ചുവെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ഏഴുപേര്‍ക്ക് അടയന്തിര ചികിത്സ നല്‍കുന്നുണ്ടെന്നും ശ്രീലങ്കന്‍ ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. 180 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അപകടവിവരമറിഞ്ഞ് ശ്രീലങ്കന്‍ കപ്പലുകളില്‍ വ്യോമസേന വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് യുഎസിലും ഇസ്രായേലിലും ടെഹ് റാനിലും വ്യോമാക്രമണങ്ങള്‍ ഉണ്ടായിരുന്നു.







