ന്യൂഡെൽഹി : തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ പേർഷ്യൻ ഗൾഫിലും ഒമാൻ ഉൾകടലിലും ആയിരത്തി ഒരുനൂറ്റി ഒമ്പത് ഇന്ത്യൻ നാവികരും 37 ചരക്കുകപ്പലുകളും കടലിൽ കുടുങ്ങി .സംഘർഷത്തിൽ മറ്റ് വിദേശ കപ്പലുകളിലെ ജീവനക്കാരായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന 37 കപ്പലുകളിൽ ഇന്ത്യയിലേക്കു എണ്ണയും എൽ എൻ ജി യും കൊണ്ടുവരുന്ന കപ്പലുകളും ഉണ്ട് .മറ്റുള്ളവ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ പോകുന്നവയാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ബർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു .നാവികർക്ക് അടിയന്തര സഹായം നൽകുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു. ഇന്ത്യൻ നാവികസേനയും വിദേശ മന്ത്രാലയവും എഫ് ഐ സി ഐ ഒ ആറും കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്നു .







