കൊച്ചി: ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലുള്ള യുദ്ധം മൂര്‍ധന്യത്തിലെത്തി നില്‍ക്കെ സ്വര്‍ണത്തിന് വിലയിടിഞ്ഞു. ഗ്രാമിന് രാവിലെ 285 രൂപ കുറഞ്ഞ് 15,080 രൂപയായി. പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ട്രെന്‍ഡാണ് വില കുറയാന്‍ വഴിയൊരുക്കിയത്. ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് ഏതാനും ദിവസംമുന്‍പ് 5,400 ഡോളറിന് മുകളിലേക്ക് കുതിച്ചുകയറിയ രാജ്യാന്തരവില, ഇപ്പോള്‍ 5,160 ഡോളറിലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്. ഇന്നലെ രാവിലെ 1,24,680 രൂപയായിരുന്നു പവന് വില. വൈകിട്ട് 1,22,920 രൂപയിലെത്തി. 24 മണിക്കൂറില്‍ 4040 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുമായി സ്വര്‍ണവില കുതിച്ചുകയറാറുണ്ട്. ഇതാണ് കഴിഞ്ഞവാരംവരെ സംഭവിച്ചത്. പിന്നീട് ട്രെന്‍ഡ് മാറി.







